ഒക്ടോ 5 ന് ഉള്ളിശ്ശേരിയിൽ നടക്കുന്ന സമസ്ത നേതാക്കൾക്കുള്ള സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിന് മുഴുവൻ മുഅല്ലിംകളും രംഗത്തിറങ്ങണമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ഭാരവാഹികളുടെ യോഗം അഭ്യർഥിച്ചു. കെ വി എസ് തങ്ങൾ അദ്ധ്യക്ഷനായി. ജില്ലയിലെ 17 റെയ്ഞ്ചുകളിലും ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രചാരണം നടത്തി മുഴുവൻ മഹല്ലുകളിലും സന്ദേശമെത്തിക്കും . യോഗത്തിൽ ഹാരിസ് ബാഖവി കമ്പളക്കാട് , സൈനുൽ ആബിദ് ദാരിമി, അശ്‌റഫ് ഫൈസി പനമരം, അബ്ദുള്ളക്കുട്ടി ദാരിമി, അബ്ദുൽ മജീദ് അൻസ്വരി, അബ്‌ദുർറസാഖ് ദാരിമി സംബന്ധിച്ചു. കമ്പളക്കാട് റെയ്ഞ്ചിൽ ഖത്വീബുമാരുടെയും സ്വദ്‌റ് മുഅല്ലിംകളുടെയും നേതൃത്വത്തിൽ സമ്മേളന പ്രചരണ വിളംബരം നടത്തി. ടി.വി അബ്ദുറഹിമാൻ ഫൈസി, ഹാരിസ് ബാഖവി , കെ മുഹമ്മദ് കുട്ടി ഹസനി, മുദരിബ് അബ്ദുൽ ലത്വീഫ് വാഫി, അബ്ദുൽ ഗഫൂർ ദാരിമി, പി ഇബ്റാഹിം മൗലവി, കെ അബ്ബാസ് വാഫി, ശാഫി ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.
Kalpetta
സമസ്ത നേതാക്കൾക്കുളള സ്വീകരണ സമ്മേളനം വിജയിപ്പിക്കുക : ജംഇയുത്തുൽ മുഅല്ലിമീൻ
Related News
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്, ഇന്ന് പവന് കുറഞ്ഞത് 240 രൂപ
മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ജാമ്യമില്ല, വാഹനവും കണ്ടുകെട്ടും; നടപടി കടുപ്പിക്കാൻ സർക്കാർ, റോഡ് സുരക്ഷാ മിഷൻ ഉടൻ
എൽപിജി വില കൂട്ടി; ഒന്നാം തീയതി വൻ വർധന, തിരിച്ചടി ഹോട്ടലുകൾക്ക്, വീട്ടുകാർക്ക് ആശ്വാസം
എൽപിജി വില കൂട്ടി; ഒന്നാം തീയതി വൻ വർധന, തിരിച്ചടി ഹോട്ടലുകൾക്ക്, വീട്ടുകാർക്ക് ആശ്വാസം
കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ കാലാവധി നീട്ടി: സൗജന്യ സേവനം 2027 സെപ്റ്റംബർ 30 വരെ

