ഗവ.പ്ലീഡർ നിയമനം

Advertisement
Featured Image

ജില്ലയിലെ മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണലുകളിൽ ഗവ പ്ലീഡർമാരെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള ഗവ. ലോ ഓഫീസേഴ്‌സ് ആൻഡ് കണ്ടക്ട് ഓഫ് കേസസ് റൂൾസ് 1978-ലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും നിയമന നടപടികൾ. ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷകർ സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ താൽപര്യമുള്ളവരായിരിക്കണം. അപേക്ഷയോടൊപ്പം പേര്, മേൽവിലാസം, വയസ്സ്, ജനന തിയതി, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി, യോഗ്യത, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡാറ്റയും ജനന തിയതി, നിയമ ബിരുദം, പ്രവൃത്തിപരിചയം, എൻറോൾമെന്റ് നമ്പർ ആൻഡ് തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉള്ളടക്കം ചെയ്യണം. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ ഒക്ടോബർ 15 ന് വൈകുന്നേരം നാലിനകം 'ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ, നോർത്ത് കൽപ്പറ്റ (പി.ഒ), പിൻ: 673122' എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ:04936-202251.

Advertisement

Related News