പൈലറ്റിനെ സഹപൈലറ്റ് കുത്തി, ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനത്തിന് എമർജൻസി ലാൻഡിങ്, അപകടമൊഴിവായത് തലനാരിഴക്ക്

Advertisement
Featured Image

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനം അടിയന്തര ലാൻഡിങ് നടത്താൻ കാരണം പൈലറ്റിന് കുത്തേറ്റതെന്ന് വെളിപ്പെടുത്തൽ. സഹായത്തിനായി പൈലറ്റ് നിലവിളിക്കുന്നത് വിമാനത്തിലുണ്ടായിരുന്ന കേട്ടിരുന്നതായി യാത്രക്കാരി. പൈലറ്റുമാരിലൊരാളെ കീഴ്പ്പെടുത്താനും ബന്ധിച്ചിടാനും യാത്രക്കാർ സഹായിച്ചതായും യാത്രക്കാർ. വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടമാകുന്ന സാഹചര്യമുണ്ടായപ്പോൾ യാത്രക്കാർ നിലവിളിച്ച് പരിഭ്രാന്തരായി. ഒമാൻ വംശജനായ പൈലറ്റാണ് കുത്തിയതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട്. യാത്രക്കാരുടെ സഹായത്തോടെയാണ് കുത്തിയ പൈലറ്റിനെ കീഴ്പ്പെടുത്തിയെന്നും യാത്രക്കാർ പറയുന്നു. 27 കുട്ടികളടക്കം 174 യാത്രക്കാരാണ് ഈ സമയം വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാര്‍ തമ്മില്‍ തല്ലിയതോടെ നിയന്ത്രണം നഷ്ടമായി 14125 അടിയിലേക്ക് വിമാനം കൂപ്പുകുത്തി. യാത്രക്കാരിലധികവും ഇസ്രായേല്‍ പൗരന്മാരായിരുന്നു.

Advertisement

Related News