കേരള സർക്കാർ എക്സൈസ് വകുപ്പ്, ആയുഷ് ഹോമിയോപ്പതി വകുപ്പ്, സദ്ഗമയ വയനാട്,
GHSS വെള്ളാർമല എന്നിവർ
സംയുക്തമായി
"*സുരക്ഷ*"
_“നീയാണ് രക്ഷകൻ — നിന്റെയും ഈ നാടിന്റെയും”_
ലഹരിക്കെതിരെ ഒരു തലമുറയുടെ മുന്നേറ്റം - ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ഹോമിയോപ്പതി സദ്ഗമയ ജില്ലാ കൺവീനർ
ഡോ: ജെറാൾഡ് ജയകുമാർ,), ഡോ :ഹുസ്ന ഹുസൈൻ,
എക്സൈസ് പ്രിവന്റിവ് ഓഫീസർ പ്രമോദ് കെ പി എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. വെള്ളാർമല സ്കൂൾ പ്രധാന അധ്യാപിക ജെസ്ന ജോസ് സ്വാഗതവും, സീനിയർ അസിസ്റ്റന്റ് സൂനജ നന്ദിയും പ്രകാശിപ്പിച്ചു.ക്യാമ്പിന് അധ്യാപകരായ സർവ്വശ്രീ അനീഷ് ശങ്കർ ലഹസുനിയ,ഷാഹിന, വിദ്യപ്രഭ, അനീഷ് എന്നിവർ നേതൃത്വം നൽകി.കുട്ടികൾ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള സ്കിറ്റ് ചടങ്ങിന് നിറപകിട്ടേകി.

