മലങ്കര :
ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മലങ്കര യൂണിറ്റിൽ ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ശ്രേയസ് പതാക ഉയർത്തി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സെൻട്രൽ പ്രോഗ്രാം ഓഫീസർ ജിലി ജോർജ് ക്ലാസ് എടുത്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് സുപ്രഭ വിജയൻ അധ്യക്ഷത വഹിച്ചു.മുൻ മേഖല കോർഡിനേറ്റർ ജോയി ഓലിക്കൽ,സെൻട്രൽ,മേഖല പ്രോഗ്രാം ഓഫീസർമാർ, യൂണിറ്റിന്റെ ആദ്യകാല പ്രസിഡന്റ് വർക്കി,സി ഡി ഒ സാബു പി. വി.എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു.യൂണിറ്റ് സെക്രട്ടറി ഷീജ മനു നന്ദി പറഞ്ഞു.മധുര പലഹാര വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

