ലഹരിവിരുദ്ധ പോരാട്ടത്തിലും കാർഷിക മുന്നേറ്റത്തിലും സന്നദ്ധ സംഘടനകൾ സജീവമാകണം; മന്ത്രി ടി. സിദ്ദിഖ്

Advertisement
Featured Image

 രാജീവ് ഫൌണ്ടേഷൻ സംസ്ഥാന ക്യാമ്പ് പുത്തൂർ വയൽ Dr. സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ ക്യാമ്പസ്സിൽ ആരംഭിച്ചു. കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്‌ഘാടനം ചെയ്തു, രാജീവ് ഫൌണ്ടേഷൻ ചെയര്മാൻ അഡ്വ. റഷീദ് പറമ്പൻ അധ്യക്ഷത വഹിച്ചു, പ്രൊഫ. കബീർ, അഡ്വ. വിപിൻ നാഥ്‌, സിബി ജോസഫ്, അഡ്വ. ഹസീന മുനീർ, മണക്കാട് രാജേഷ്, പ്രീതി. കെ, സതീഷ് കുമാർ, ഗോകുൽ ദാസ് കോട്ടയിൽ, എം. എ. ജോസഫ് എന്നിവർ പ്രസംഗിച്ചു.


കഴിഞ്ഞ 3 പതിറ്റാണ്ടുകളായി കേരളത്തിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ശ്രെദ്ധേയമായ പ്രവർത്തനം ഏറെ പ്രശംസനീയമാണ്, 

ഫൗണ്ടേഷന്റെ "Pearl ജൂബിലിയുടെ ഭാഗമായി തുടങ്ങാൻ പോകുന്ന,മാരകമായ അസുഖ ബാധിതർക്ക് സഹായം എത്തിക്കുന്ന "കെയർ കേരളം ", സ്കൂളിൽ ആരംഭിക്കാൻ പോകുന്ന " ബയോഡൈ വേഴ്സിറ്റി പാർക്ക് " രാസലഹരിക്കെതിരെ യുവാക്കളെ അണിനിരത്തുന്നതിനുള്ള 

" Freedome from Drugs " എന്ന പ്രോഗ്രാം ഒക്കെ കേരളീയ സമൂഹത്തിൽ വലിയ സാമൂഹിക മാറ്റം ഉണ്ടാക്കാൻ കഴിയുന്ന പദ്ധതികളാണ് എന്ന് മന്ത്രി സിദ്ധീഖ് പറഞ്ഞു.


വിവിധ സെഷനുകളിലായി പ്രിൻസ് എം. ജോർജ്, അഡ്വ. സജു രവീന്ദ്രൻ, അരുൺകൃഷ്ണൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

Advertisement

Related News