യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി

Advertisement
Featured Image

മാനന്തവാടി: ഫാസിസവും വര്‍ഗീയതയും തീര്‍ക്കുന്ന ഭീഷണികള്‍ക്ക് മേല്‍, ജനാധിപത്യവും മതേതരത്വവും ബദലാക്കി മുസ്ലിം യൂത്ത് ലീഗിറങ്ങിയപ്പോള്‍ വടക്കേ വയനാടിന്റെ ഹൃദയഭൂമി അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തേരിലേറി. പ്രതീക്ഷയുടെ യുവശബ്ദം നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍, ഇളക്കം തട്ടിയത് വര്‍ഗീഗ ഫാസിസ്റ്റ് ഭരണകൂടത്തിനാണ്. ആവേശത്തിരയിളക്കമായി ജനസാഗരം തീര്‍ത്താണ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളന റാലി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചത്. ആയിരക്കണക്കിന് യുവജന പ്രവര്‍ത്തകര്‍ അണിനിരന്ന റാലി നഗരത്തെ പൂര്‍ണ്ണമായും ഹരിതാഭമാക്കി. ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടും വിപ്ലവാത്മകമായ അക്ഷരങ്ങള്‍ തീര്‍ത്ത പ്ലക്കാര്‍ഡുകളോടും കൂടിയാണ് പദയാത്ര മുന്നേറിയത്. നഗരവീഥികളെ ജനനിബിഡമാക്കിയ പ്രകടനം സംഘടനയുടെ കെട്ടുറപ്പും സംഘടനാ കരുത്തും വിളിച്ചോതുന്നതായിരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും അവകാശ സംരക്ഷണത്തിനായും ഉയര്‍ന്നു കേട്ട മുദ്രാവാക്യങ്ങള്‍ റാലിക്ക് ആവേശകരമായ പശ്ചാത്തലമൊരുക്കി. യൂത്ത് ലീഗ് ജില്ലാ നേതാക്കള്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരന്നു. ലീഗിന്റെയും പോഷക സംഘടനകളുടെയും മുതിര്‍ന്ന നേതാക്കള്‍ പ്രകടനത്തെ അഭിവാദ്യം ചെയ്തു.

തുടര്‍ന്ന് ഗാന്ധിപാര്‍ക്കില്‍ നടന്ന പൊതുസമ്മേളനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എം പി നവാസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. ഉഷാ വിജയന്‍ എം എല്‍ എ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട്

കെ കെ അഹമ്മദ് ഹാജി,ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, സ്വാഗത സംഘം ട്രഷറര്‍ യഹ്‌യാ ഖാന്‍ തലക്കല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ടി മൊയ്തു, എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഫായിസ് തലക്കല്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഫസല്‍ സ്വാഗതവും സെക്രട്ടറി പി കെ സലാം നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് ജാഫര്‍ മാസ്റ്റര്‍ പ്രമേയം അവതരിപ്പിച്ചു. മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ എന്‍ കെ റഷീദ്, റസാഖ് കല്‍പ്പറ്റ,

എം മുഹമ്മദ് ബഷീര്‍, എന്‍ നിസാര്‍ അഹമ്മദ്, വി അസൈനാര്‍ ഹാജി, അബ്ദുല്ല മാടക്കര, അഡ്വ. എം സി എം ജമാല്‍, പി പി അയ്യൂബ്, കെ ഹാരിസ്, സി കുഞ്ഞബ്ദുല്ല, വള്ള്യാട്ട് അബ്ദുല്ല, അസീസ് കെ സി, മണ്ഡലം ലീഗ് ഭാരവാഹികളായ സലീം മേമന, എം എ അസൈനാര്‍, കൊച്ചി ഹമീദ്, ഹംസ കടവന്‍, സി കെ ഹാരിഫ് എന്നിവര്‍ സംസാരിച്ചു.

Advertisement

Related News