റിയാദിലേക്ക് പുതിയ സർവീസ്, ബഹ്‌റൈനിലേക്കും കുവൈത്തിലേക്കും അധിക സർവീസ്; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ശൈത്യകാല സർവീസുകളിൽ വർധന

Advertisement
Featured Image

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. 2026-ലെ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സർവീസുകളിൽ നാല് ശതമാനം വർധനയുണ്ടാകും. പുതിയ സമയക്രമം ഒക്ടോബർ 25 മുതൽ അടുത്ത മാർച്ച് 27 വരെ പ്രാബല്യത്തിലുണ്ടാകും.


പുതിയ സമയ ക്രമമനുസരിച്ച്, വേനൽക്കാലത്ത് പ്രതിവാരം 620 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്റുകൾ 644 ആയി ഉയരും. റിയാദിലേക്ക് പുതിയ സർവീസുണ്ട്. ബഹ്‌റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിക്കുകയും ചെയ്യും. കൂടാതെ ആഭ്യന്തര സർവീസുകളിലും 12 ശതമാനം വർധനയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ പ്രതിവാര സർവീസ് 294ൽ നിന്ന് 328 ആയി ഉയരും.


അബുദാബി- 68,ഷാർജ- 56,മാലെ-24, ദുബൈ -22, ക്വാലാലംപൂർ-22, മസ്‌കത്ത്-20, കുവൈത്ത് -20,ദോഹ-20, ബഹ്‌റൈൻ-18, സിംഗപ്പൂർ -14, ദമ്മാം-14, കൊളംബോ-8, റിയാദ്-6, ഹനിമാധൂ -4, എന്നിങ്ങനെ ആകെ 316 അന്താരാഷ്ട്ര പ്രതിവാര സർവീസുകളാണ് നിലവിലുള്ളത്. കൂടാതെ ബെംഗളൂരു-96, ഡൽഹി -68, മുംബൈ -56, ചെന്നൈ-44, ഹൈദരാബാദ് -28, കൊച്ചി-14, നവി മുംബൈ -14, കണ്ണൂർ -8 എന്നിവയടക്കം 328 പ്രതിവാര ആഭ്യന്തര സർവീസുകളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Advertisement

Related News