കൽപ്പറ്റ എച്ച്. ഐ. എം. യു. പി. സ്കൂളിൽ സ്കൂൾ വോളണ്ടിയർ കേഡറ്റ് 'ഉഡാൻ' ലോഞ്ച് ചെയ്തു

Advertisement
Featured Image

കൽപ്പറ്റ: വിദ്യാർത്ഥികളിൽ സേവനമനോഭാവവും നേതൃത്വപാടവവും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റ എച്ച്. ഐ. എം. യു. പി. സ്കൂളിൽ സ്റ്റുഡന്റ് വോളണ്ടിയർ കേഡറ്റ് (SVC) പദ്ധതിയുടെ ലോഞ്ചിംഗ് സെറിമണി ‘UDAAN’ സംഘടിപ്പിച്ചു.

'ഉഡാൻ' (UDAAN) എന്ന പദം ഉയരങ്ങളിലേക്കുള്ള പറക്കലിനെയും, 'യു ദാൻ' എന്നത് സ്വയം സമർപ്പണത്തെയുമാണ് സൂചിപ്പിക്കുന്നത്. കുട്ടികൾ സ്വയം സന്നദ്ധരായി സേവനത്തിന് സജ്ജരാവുക എന്നതാണ് എസ്.വി.സി. പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പി.ടി.എ. പ്രസിഡന്റ് നവാസ് എം. പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ WMO ആർട്സ് ആൻഡ് സയൻസ് കോളേജ് അറബിക് വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. നജ്മുദ്ദീൻ പി. എസ്.വി.സി. ലോഗോ പ്രകാശനം ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി വോളണ്ടിയറിങ്ങിന്റെ പ്രാധാന്യം, സാമൂഹിക സേവനത്തിന്റെ പ്രസക്തി, നേതൃത്വഗുണങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം ക്ലാസ്സ് നയിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ അലി കെ., സുബി ടീച്ചർ, ലെജി ടീച്ചർ എന്നിവർ സംസാരിച്ചു. എസ്.വി.സി. കോർഡിനേറ്റർമാരായ ഫാസിൽ കെ. പി., എലിസബത്ത് എം. ജെയിംസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement

Related News