മരക്കടവിൽ കുട്ടികളുടെ മോക്ക് ഡ്രില്ലും ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു

Advertisement
Featured Image

"കുട്ടിക്കാലം ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഘട്ടമാണ്, ആ നിഷ്കളങ്കതയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് നെഞ്ചോട് ചേർത്ത് സംരക്ഷിക്കാൻ ഓരോ വ്യക്തിയും ജാഗ്രതയോടെ നിലകൊള്ളണം" എന്ന് എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം അഭിപ്രായപ്പെട്ടു. മരക്കടവ് ഗവ.എൽ.പി. സ്കൂളും കേരള എക്സൈസ് വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച 'ലഹരിക്കെതിരെ ഒന്നിക്കാം' ബോധവൽക്കരണ സെമിനാറും കുട്ടികളുടെ മോക്ക് ഡ്രില്ലും നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

"ജീവിതമാണ് ലഹരി; ബാല്യം തിളങ്ങട്ടെ പ്രതിഭയിലൂടെ": ലഹരിയുടെ പ്രലോഭനങ്ങളിലേക്ക് വഴുതിവീഴാതെ കായികരംഗവും സർഗ്ഗാത്മക പ്രവർത്തനങ്ങളും ജീവിതചര്യയാക്കി മാറ്റണമെന്നും, കുട്ടികളുടെ താല്പര്യങ്ങളെ ക്രിയാത്മകമായി പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കളും അധ്യാപകരും എപ്പോഴും കരുതലോടെ ഒപ്പമുണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

"ജാഗ്രതയുള്ള കണ്ണുകൾ; ലഹരിമുക്ത വിദ്യാലയം നമ്മുടെ അവകാശം": സ്കൂൾ പരിസരങ്ങളിലോ പൊതുവിടങ്ങളിലോ സംശയാസ്പദമായ നീക്കങ്ങളോ അപരിചിതരുടെ ഇടപെടലുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും ഭയപ്പെടാതെ അധ്യാപകരെയോ എക്സൈസ് സംവിധാനങ്ങളെയോ അറിയിക്കാനുള്ള ധൈര്യം കുട്ടികൾ കാട്ടണം.നാളെയുടെ കാവലാളുകളായി വിദ്യാർത്ഥികൾ സ്വയം മാറണം.

കുട്ടികളിൽ ആത്മവിശ്വാസവും പ്രതിരോധ ശേഷിയും വളർത്തുന്നതിനായി സംഘടിപ്പിച്ച ലഹരിവിരുദ്ധ മോക്ക് ഡ്രിൽ പരിപാടിക്ക് വേറിട്ട അനുഭവമായി മാറി.മുള്ളൻകൊല്ലി പഞ്ചായത്ത് നാലാം വാർഡ് മെമ്പർ പി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സുമയ്യത്ത് റിയാസ് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ടി.വി,

സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ സി.പി.പ്രകാശൻ എം.പി.ടി.എ പ്രസിഡണ്ട് സൗമ്യ കൃഷ്ണൻ,പി.ടി.എ. വൈസ് പ്രസിഡണ്ട് നീതു ബിജീഷ്,സ്റ്റാഫ് സെക്രട്ടറി എം.കെ.ചിഞ്ചു ,സീനിയർ ആസിസ്റ്റന്റും എസ്.പി.ജി കോർഡിനേറ്ററുമായ ശ്രീജ രാജു എന്നിവർ സംസാരിച്ചു.

 ചടങ്ങിൽ സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

Advertisement

Related News