കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഹാള്‍ട്ടിങ് പെര്‍മിറ്റിനുള്ള ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന് എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധനയും രജിസ്ട്രേഷനും നടത്തുന്നത്. ആദ്യദിനം ഒന്ന് മുതല്‍ 300 വരെയുള്ള നമ്പറുകളിലുള്ള വാഹനങ്ങളാണ് പരിശോധിച്ച് രജിസ്റ്റര്‍ ചെയ്തത്. വാഹനങ്ങളുടെ രേഖകള്‍, ഉടമസ്ഥാവകാശം, വാഹനത്തിന്റെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 29 ന് 301 മുതല്‍ 600 വരെയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷനും തുടര്‍ന്ന് 30 ന് 601 മുതല്‍ 900 വരെയുള്ള വാഹനങ്ങളുടെയും ശേഷിക്കുന്ന വാഹനങ്ങളുടെയും രജിസ്ട്രേഷനും ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കും. നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ കൃത്യമായി തിരിച്ചറിയുക, അവയുടെ ഹാള്‍ട്ടിങ് സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക, നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്താന്‍ അനുമതിയുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ഉറപ്പാക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം.
Related News
ഇ-കെ.വൈ.സി ഇല്ലെങ്കില്‍ ഇനി എല്‍.പി.ജി ബുക്കിംഗ് ഇല്ല, നവംബര്‍ ഒന്നു മുതല്‍ കര്‍ശന നിയന്ത്രണം; ആധാര്‍ ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കണം
സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി ഇൻഡിഗോ
കേരളത്തിന് 70 വയസ്, 70 വയസ് പിന്നിട്ടവർക്ക് വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; 'മ'യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സപ്ലൈകോ ഓഫർ
ഏറെക്കാലമായി നികുതി അടക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
ഫോർമർ ഗസറ്റെഡ് ഓഫീസർസ് കോൺഗ്രസ് ജില്ലയിൽ രൂപീകരിച്ചു.

