എസ്.സി പ്രൊമോട്ടർ നിയമനം

Advertisement
Featured Image

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ എസ്.സി. പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള 18നും 45നുമിടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരിച്ചുള്ള പട്ടിക തയ്യാറാക്കിയാണ് നിയമനം. പ്രതിമാസം 11,000 രൂപയാണ് ഓണറേറിയം. പരമാവധി രണ്ടുവർഷമാണ് കാലാവധി. 

താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 12നകം കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ: 04936 203824.

Advertisement

Related News