'സ്ക്രീൻ ലോക്ക്' ഹ്രസ്വചിത്ര പ്രദർശനവും ഉദ്ഘാടനവും കൽപ്പറ്റയിൽ നടന്നു

Advertisement
Featured Image

കൽപ്പറ്റ: ശശി മാഹി സംവിധാനം ചെയ്ത 'സ്ക്രീൻ ലോക്ക്' എന്ന ഹ്രസ്വചിത്രത്തിന്റെ ഉദ്ഘാടനവും ആദ്യ പ്രദർശനവും കൈനാട്ടി എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്നു. വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ ആർ.അനിത പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.  

കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ പി. വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പ്രമുഖ ചലച്ചിത്ര താരം അബു സലീം മുഖ്യാതിഥിയായി പങ്കെടുത്തു. വയനാട് എക്സൈസ് വിമുക്തി അസിസ്റ്റന്റ് കമ്മീഷണർ സജിത് ചന്ദ്രൻ സിനിമ സംവിധായകൻ ശശി മാഹിക്ക് മൊമെന്റോ സമർപ്പണം നടത്തി സന്ദേശം നൽകി.

ചടങ്ങിൽ ഫിലിം ഡയറക്ടറും നടനുമായ പ്രസീദ് കൃഷ്ണൻ,യുവ കവയിത്രി ഷീന ഹരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പത്മപ്രഭ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി കെ.പ്രകാശൻ നന്ദിയും രേഖപ്പെടുത്തി. സാംസ്കാരിക,സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ പ്രദർശനത്തിൽ പങ്കെടുത്തു.

Advertisement

Related News