സാമൂഹ്യനീതി വകുപ്പ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായം, പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം, വിദൂര വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ ധനസഹായം എന്നീ പദ്ധതികളിലേക്ക് സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം. കൂടാതെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മത്സരപരീക്ഷാ പരിശീലനം നൽകുന്ന യത്നം പദ്ധതി, അടിയന്തര ഘട്ടങ്ങളിൽ സഹായം നൽകുന്ന കരുതൽ പദ്ധതി എന്നിവയിലേക്ക് ആവശ്യമായ രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പദ്ധതികളുടെ വിശദവിവരങ്ങളും അപേക്ഷകളും www.sjd.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 04936 205307.

