ക്രീം വാരി തേച്ചാലൊന്നും സൗന്ദര്യം വരില്ല'; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണം, അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി

Advertisement
Featured Image

വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ക്രീം വാരി തേച്ചാൽ ഒന്നും സൗന്ദര്യം വരില്ലെന്നും ഇത്തരം ക്രീമുകൾ പരീക്ഷിക്കാൻ പാടില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വ്യാജ ഫേസ് ക്രീം വിവാദത്തിൽ ആഭ്യന്തരവകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഫ്ളുവൻസർമാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ.മുരളീധരൻ കത്തുനൽകി.


ലൈസൻസ് ഇല്ലാതെ ഇത്തരം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുണ്ട്. ഇത് സംബന്ധിച്ച് വിപുലമായി അന്വേഷിക്കണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും അന്വേഷണം വേണം. കൂടുതൽ പരിശോധന നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് വർദ്ധിപ്പിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന ആറായിരത്തോളം ആളുകൾ എത്തുന്നില്ല. ബുക്ക്‌ ചെയ്ത് മറിച്ചു വിൽക്കുകയാണോ എന്ന് സംശയം ഉണ്ട്. അർദ്ധരാത്രി കൂട്ടമായി ബുക്കിംഗ് നടത്തുന്നുണ്ട്. അങ്ങനെ ഉണ്ടെങ്കിൽ അവരെ പിടിക്കും. ബുക്ക് ചെയ്തിട്ട് വരാത്തവരെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ബിജെപി വിട്ട പത്മജ വേണുഗോപാലിനെ തിരിച്ച് കോൺഗ്രസിലെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും.

Advertisement

Related News

കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ നിര്‍ണായക ഹൈക്കോടതി പരാമര്‍ശം; പലരും കുറ്റം ചെയ്യുന്നത് 18 വയസ് ആയില്ലെന്ന ബോധ്യത്തില്‍, പ്രായ പരിധിയിലും പരാമര്‍ശം

LATEST
News Image

സംസ്ഥാനത്ത് ടാർ റോഡിന് പകരം കോൺക്രീറ്റ് റോഡ്; ചെലവ് കൂടും അറ്റകുറ്റപ്പണി കുറയും, പഠനം നടത്തുമെന്ന് മന്ത്രി

LATEST
News Image

വരുന്നു ഒറ്റപ്പെട്ട മഴയും ഇടിമിന്നലും, 9 ജില്ലകളിൽ യെല്ലോ അലർട്ട്

LATEST
News Image

ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെ, ഒരിക്കലും തന്നെ എതിർത്തിരുന്നില്ല; ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

LATEST
News Image

പാരമ്പര്യച്ചുവടുകള്‍ക്ക് പൊന്‍തിളക്കം; പളിയ നൃത്തത്തില്‍ മാനന്തവാടി എം.ജി.എമ്മിന് ഒന്നാം സ്ഥാനം

LATEST
News Image