ഗോത്രകലകളുടെ നിറവിൽ ‘എങ്കളെ ആട്ടം’ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു

Advertisement
Featured Image

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ഗോത്രവിഭാഗം കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ ‘എങ്കളെ ആട്ടം’ എന്ന പേരിൽ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേ മുളഞ്ഞിനാൽ അധ്യക്ഷത വഹിച്ച ചടങ്ങ് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഥില എൻ.കെ., പി.ടി.എ. പ്രസിഡന്റ് വിൽസൺ പാറയിൽ, പി.ടി.എ. വൈസ് പ്രസിഡന്റ് ജിംസൺ എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ വിനീത ജോസഫും ശരണ്യയും ചടങ്ങിൽ സംസാരിച്ചു.

ഗോത്രസമൂഹത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഊരുമൂപ്പന്മാരായ മണി, കേശവൻ, തങ്കമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് ഗോത്രവിഭാഗം കുട്ടികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. പരമ്പരാഗത കലാരൂപങ്ങളും നാടൻ കലാവിരുന്നുകളും ഫെസ്റ്റിന് മിഴിവേകി. ശ്രീ. ചൈതന്യ ടീമിന്റെ കൈകൊട്ടിക്കളി ഏറെ ശ്രദ്ധേയവും ആകർഷകവുമായി.

സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി ടി.ജെയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഗോത്രവിഭാഗം കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാലയത്തിന്റെ പൊതുപ്രവർത്തനങ്ങളുടെയും കലാപരിപാടികളുടെയും ഭാഗമാക്കുന്നതിലൂടെ കൂട്ടായ്മയുടെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം പകരാൻ ‘എങ്കളെ ആട്ടം’ ഗോത്ര ഫെസ്റ്റിന് സാധിച്ചു.

Advertisement

Related News