സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 65 രൂപയും കുറഞ്ഞു. ഇന്നലെയും രണ്ട് തവണ സ്വര്‍ണവില കുറയുന്ന സ്ഥിതിയുണ്ടായി. വെറും 8 ദിവസങ്ങള്‍ കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് 3000ഓളം രൂപയുടെ കുറവാണ്
ഇന്നത്തെ കുറവ് കൂടി കണക്കിലെടുക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,05,680 രൂപയാണ് നല്‍കേണ്ടി വരിക. ഗ്രാമിന് 13,015 രൂപ എന്ന നിരക്കിലുമാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 1,07,080 രൂപയാണ് ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തുക.

