ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് 27 വരെ അപേക്ഷിക്കാം

Advertisement
Featured Image

ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന പ്രീ-മെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള തീയ്യതി ജൂലൈ 27 വരെ നീട്ടി. സംസ്ഥാനത്തെ സർക്കാർ‍, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ആനുകൂല്യം അനുവദിക്കുന്നത്. വിശദവിവരങ്ങൾ www.egrantz.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കും. ഫോൺ: 0495 2377786.

Advertisement

Related News