മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍' 3.0 പദ്ധതി

Advertisement
Featured Image

കോടതികളില്‍ കെട്ടിക്കിടക്കുന കേസുകളില്‍ പരിഹാരം കാണുന്നതിന് സുപ്രീം കോടതിയുടെ നേതൃത്വത്തില്‍' മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍ 3.0' തര്‍ക്കപരിഹാര പദ്ധതിയുടെ മൂന്നാം ഭാഗം ഒക്ടോബര്‍ ഒന്നിന് തുടക്കമാകും. സുപ്രീം കോടതിയുടെ മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രൊജക്ട് കമ്മിറ്റിയും സ്റ്റേറ്റ് മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്ററും സംയുക്തമായാണ് സംരംഭം നടപ്പാക്കുന്നത്. ജില്ലാ-മുന്‍സിഫ്-സബ്-കുടുംബ-താലൂക്ക് കോടതികള്‍, ഗ്രാമ ന്യായാലയങ്ങളിലെ കേസുകള്‍ വേഗത്തില്‍ ഒത്തുതീര്‍പ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. കോടതികളില്‍ നിന്നും സെപ്റ്റംബര്‍ 30 വരെ കേസുകള്‍ മീഡിയേഷന്‍ സെന്ററിലേക്ക് അയക്കാം. കുടുംബ തര്‍ക്കങ്ങള്‍, വസ്തു സംബന്ധമായ കേസുകള്‍, ബിസിനസ് തര്‍ക്കങ്ങള്‍, ഇന്‍ഷുറന്‍സ്, വാഹന അപകട കേസുകള്‍, ബാങ്കിങ്, മറ്റ് സിവില്‍ കേസുകള്‍ മധ്യസ്ഥതാ രീതിക്ക് അനുയോജ്യമാണ്. മധ്യസ്ഥത സ്വമേധയായുള്ളതാണെന്നും ഇതിലൂടെ കക്ഷികള്‍ക്ക് സമയവും കോടതി ചെലവുകളും ലാഭിക്കാന്‍ കഴിയും. കക്ഷികള്‍ക്ക് സൗജന്യമായി വിദഗ്ധരായ മീഡിയേറ്റര്‍മാരുടെ സേവനം ജില്ലാ മീഡിയേഷന്‍ സെന്ററില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോടതി പരിസരത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായോ, ജില്ലാ മീഡിയേഷന്‍ സെന്ററുമായോ ബന്ധപ്പെടാം. ഫോണ്‍- 04936 207800.

Advertisement

Related News