പുതിയ പാചകവാതക കണക്ഷൻ പോക്കറ്റ് കീറും; പുതിയ കണക്ഷൻ കിട്ടാൻ 4840 രൂപ, 10 കിലോ സിലിണ്ടർ റീഫില്ലിംഗിന് 1650 രൂപ

Advertisement
Featured Image

പുതിയ പാചകവാതക കണക്ഷൻ രീതി മുന്നറിയിപ്പില്ലാതെ മാറ്റി കമ്പനികൾ. മാസങ്ങളായി പുതിയ അപേക്ഷകർക്ക് നൽകുന്നത് സബ്‌സിഡി ഇല്ലാത്ത 10 കിലോ സിലിണ്ടർ മാത്രം ആണ്. 


കണക്ഷന്‍റെയും റീഫില്ലിങ്ങിന്‍റെയും നിരക്കുകളിൽ പുതിയ സിലിണ്ടറിന് വൻ വർധന ആണ്. 10 കിലോയുടെ ഒരു സിലിണ്ടറിന്റെ കണക്ഷൻ ലഭിക്കാൻ 4840 രൂപയും ഓരോ തവണയും നിറയ്ക്കാൻ 1650 രൂപ വീതവുമാണ് മിക്ക കമ്പനികളും ഈടാക്കുന്നത്. 


സാധാരണ 14 കിലോ എൽപിജി സിലിണ്ടർ ഒരു തവണ നിറയ്ക്കാൻ 930 രൂപ വരുന്നിടത്താണ് 10 കിലോ സിലിണ്ടറിന് ഇരട്ടിയോളം തുക ഈടാക്കുന്നത്.


പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പുതുതായി ഗാർഹിക കണക്ഷൻ നൽകുന്നത് നിർത്തി വച്ചിരിക്കുകയാണ്. പകരം വ്യക്തിഗത കണക്ഷനാണ് നൽകുന്നത്. 14 കിലോ സിലിണ്ടറിന് പകരം 10 കിലോ സിലിണ്ടറാണ് പുതിയ അപേക്ഷകർക്ക് നൽകുന്നത്. പുതിയ കണക്ഷന് ഫോട്ടോയും തിരിച്ചറിയൽ കാർഡും മാത്രം മതി, പെട്ടെന്ന് ലഭിക്കും എന്നാണ് കമ്പനികൾ പറയുന്നത്. പക്ഷേ സാധാരണക്കാരുടെ പോക്കറ്റ് കീറുന്നതാണ് ഈ പുതിയ പദ്ധതി.



Advertisement

Related News

ഒരുക്കങ്ങൾ പൂർത്തിയായി: അന്താരാഷ്ട്ര കാപ്പി ദിനാഘോഷം വ്യാഴാഴ്ച കൽപ്പറ്റയിൽ

LATEST
News Image

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം: നിയന്ത്രണം വേണമെന്നും കേന്ദ്രം ചട്ടങ്ങൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി

LATEST
News Image

കുട്ടികൾ കഴിക്കുന്ന ചിപ്‌സും ബിസ്‌കറ്റും ഇനി ശ്രദ്ധിച്ച് വാങ്ങണം; പാക്കറ്റിൽ പുതിയ മുന്നറിയിപ്പ്

LATEST
News Image

വാട്സ്‌ആപ്പ് ബിസിനസ് മെസേജുകള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ വിലയേറും: പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച്‌ മെറ്റ,ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന പല സേവനങ്ങള്‍ക്കും ഇനി പണം നല്‍കേണ്ടി വരും

LATEST
News Image

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം: നിയന്ത്രണം വേണമെന്നും കേന്ദ്രം ചട്ടങ്ങൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി

LATEST
News Image