ശ്രദ്ധിക്കുക;വായിലെ കാൻസറിന്റെ 6 മുന്നറിയിപ്പ് ലക്ഷണങ്ങൾ ഇവയാണ്;പുകവലിക്കുന്നവർക്ക് മാത്രമല്ല ഓറൽകാൻസർ വരുന്നത്

Advertisement
Featured Image

ഓറല്‍ കാന്‍സര്‍ അല്ലെങ്കില്‍ വായിലെ അര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ പലരുടേയും മനസിലേക്ക് ആദ്യം വരുന്ന കാര്യം, അത് പുകവലിക്കുന്നവര്‍ക്ക് മാത്രം ഉണ്ടാകുന്ന രോഗമാണെന്നുള്ളതാണ്. എന്നാല്‍ അങ്ങനെയല്ല. ഒരിക്കലും പുകവലിച്ചിട്ടില്ലാത്തവര്‍ക്കും രോഗം വരാനുളള സാധ്യത വളരെ കൂടുതലാണ്.

വെറ്റില ചവയ്ക്കല്‍, അമിതമദ്യപാനം, വൈറല്‍ അണുബാധകള്‍, വായ വൃത്തിയായി സൂക്ഷിക്കാതിരിക്കുക, അനാരോഗ്യകരമായ ജീവിതശൈലി, പരിസ്ഥിതിയില്‍ നിന്നുണ്ടാകുന്ന ചില മലിനീകരങ്ങള്‍ എന്നിങ്ങനെയുള്ള ധാരാളം ഘടകങ്ങള്‍ കാന്‍സറിന് കാരണമാകാം. അപകട സാധ്യതകള്‍ മനസിലാക്കേണ്ടത് നിര്‍ണായകമാണ്. കാരണം നേരത്തെയുള്ള അവബോധം പ്രതിരോധത്തിനും രോഗ നിര്‍ണയത്തിനും ശരിയായ ചികിത്സയ്ക്കും സഹായിക്കും.


എച്ച്ടി ലൈഫ്സ്‌റ്റൈല്‍ നോയിഡയിലെ മേദാന്ത ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അങ്കുര്‍ നന്ദന്‍ വര്‍ഷ്ണി ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങള്‍ വായിലെ കാന്‍സറിനെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.


ഡോ. വര്‍ഷ്ണിയുടെ അഭിപ്രായത്തില്‍, പുകവലി വായിലെ അര്‍ബുദ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ അത് മാത്രമല്ല രോഗത്തിന് കാരണം. ''പുകവലിക്കാത്ത ആളുകള്‍ക്ക് ഒന്നിലധികം കാരണങ്ങള്‍കൊണ്ട് വായിലെ അര്‍ബുദം വരാം. ഇന്ത്യയില്‍ പുകയില, ഗുട്ട്ക, മറ്റ് പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ ചവയ്ക്കുന്നത് പോലുള്ള ശീലങ്ങള്‍ പ്രധാന ആശങ്കകളായി തുടരുന്നു. കൂടാതെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ചില വസ്തുക്കളുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നതും മദ്യപാനം, പോഷകാഹാരക്കുറവ്, ഹ്യൂമന്‍ പാപ്പിലോമ വൈറസ് ( HPV ) പോലുള്ള അണുബാധകള്‍ എന്നിവയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിക്കും.' അവര്‍ പറയുന്നു.


ഓറല്‍ കാന്‍സറിന് കാരണമാകുന്നതും അവഗണിക്കാന്‍ പാടില്ലാത്തതുമായ കാരണങ്ങള്‍.

ഏത് രൂപത്തിലുള്ള പുകയിലയും ദോഷകരമാണ്

പുകയില ചവയ്ക്കുന്നതും ഗുട്ട്ക ഉപയോഗിക്കുന്നതും പുകവലിയുടെ അത്രയും ദോഷകരമല്ലെന്നാണ് പലരും കരുതുന്നത്. പക്ഷേ ഇത് തെറ്റിദ്ധാരണയാണ്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വായിലെ കാന്‍സറുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ഡോ. വര്‍ഷ്നി പറയുന്നു. ഏത് രൂപത്തിലുള്ള പുകയിലയും വായിലെ കോശങ്ങളെ നശിപ്പിക്കും. എല്ലാത്തരം പുകയില ഉത്പന്നങ്ങളളും ഒഴിവാക്കുന്നതും കാന്‍സറിനെ പ്രതിരോധത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ്.

Advertisement

Related News