ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ല; SIRൽ സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി

Advertisement
Featured Image

ഡൽഹി: എസ്ഐആറിൽ സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ല. കമ്മീഷന് അധിക വ്യവസ്ഥകൾ ചേർക്കാം എന്നാൽ ചട്ടങ്ങൾ മറികടക്കാനാവില്ലെന്ന് കോടതി. രേഖകളിലെ പൊരുത്തകേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും സുപ്രീംകോടതി. 2003ലെ വോട്ടർപട്ടികയിൽ പേരുള്ളവരെ രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ ഒഴിവാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.

എന്യുമറേഷൻ ഫോം നൽകാത്തതിന്റെ പേരിൽ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ എന്നും സുപ്രീംകോടതി ചോ​ദിച്ചു. ഡൽഹി എസ്ഐആർ കേസിനിടെയാണ് സുപ്രീംകോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. രേഖകളിലെ പൊരുത്തകേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പശ്ചിമബംഗാളിൽ ഈ പരിശോധന അനുവദിച്ചത് ഇടക്കാല ക്രമീകരണമായി മാത്രമാണ്. ബിഹാർ വിധിയിൽ ഇതിന്റെ നിയമസാധുത പരിഗണിച്ചിട്ടില്ല. പേര്, പ്രായം, വിലാസം, ഉൾപ്പെടെയുള്ളവയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഒഴിവാക്കലിലാണ് കോടതി നീരീക്ഷണം.

പട്ടികയിൽ പേരുചേർക്കാനുള്ള ഫോമുകൾ സ്വീകരിക്കുന്നത് പരിഗണിക്കാനും, ആവശ്യമെങ്കിൽ ഒക്ടോബർ 30 എന്ന സമയപരിധി നീട്ടിനൽകാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement

Related News