കേരളത്തിൽ പഠിച്ച് ഇറങ്ങുമ്പോൾ തന്നെ ജോലി കിട്ടുന്ന സാഹചര്യം വരും, സർക്കാരും AI ഉപയോഗത്തിലേക്ക് കടക്കാൻ പോകുന്നു: മുഖ്യമന്ത്രി

Advertisement
Featured Image

കേരളത്തിൽ പഠിച്ച് ഇറങ്ങുമ്പോൾ തന്നെ ജോലി കിട്ടുന്ന സാഹചര്യം വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പല സംസ്ഥാനങ്ങളിലും വേണ്ട സൗകര്യങ്ങൾ ഇല്ലാത്ത കോളേജുകളിൽ ലക്ഷങ്ങൾ മുടക്കി വിദ്യാർത്ഥികൾ പോകുന്നു. സർക്കാർ യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും സ്വാതന്ത്ര്യം കൊടുക്കാൻ പോകുന്നു. പുതിയ കോഴ്സുകൾ തുടങ്ങാൻ ഉന്നത വിദ്യാഭ്യാസം റിസർച്ച് ഓറിയെന്റേഡ് ആയിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ നിലവിലെ സ്ഥിതി അങ്ങനെ അല്ല. അതിൽ മാറ്റം വരണം. സർക്കാരും AI ഉപയോഗത്തിലേക്ക് കടക്കാൻ പോകുകയാണ്. ഫയലുകൾ തീർപ്പാക്കാൻ AI സഹായം ഉപയോഗിക്കാൻ പോകുന്നു. അങ്ങനെയുള്ള സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസ് സജീകരിക്കുന്നുണ്ട്. തീർപ്പാക്കാൻ ബാക്കിയുള്ള ഫയലുകളുടെ എണ്ണം അടുത്ത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Related News