കാശ് വേണ്ടാത്ത KSRTC ബസിൽ സ്ത്രീകൾ തള്ളി കയറുന്നു; മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Advertisement
Featured Image

വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സി.പി.ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണ്. എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും. അതേസമയം അസുഖം വന്നാൽ സ്വകാര്യ ആശുപത്രികളിൽ പോകാതെ സർക്കാർ ആശുപത്രി വരാന്തയിൽ കിടക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനതയുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.

സർക്കാർ സ്‌കൂളുകളിൽ പോലും സ്ത്രീകൾ കുട്ടികളെ വിടില്ല. അസുഖം വന്നാലോ ഇതേ സ്ത്രീ തന്റെ ഭർത്താവിനെയും അച്ഛനെയും കൊണ്ട് സർക്കാർ ആശുപത്രിയിലെ വരാന്തയിൽ കിടക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം. സ്ത്രീകൾക്കായി പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി പരാമർശിച്ചായിരുന്നു മന്ത്രിയുടെ അധിക്ഷേപം. പ്രിയദർശിനി പദ്ധതി സർക്കാർ ഔദാര്യം എന്ന നിലയ്ക്കാണ് മന്ത്രിയുടെ പരാമർശം വന്നിരിക്കുന്നത്.

ലജ്ജകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്ന് ചിന്ത ജെറോം പ്രതികരിച്ചു. ഒരു ഘട്ടത്തിലും പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല. സർക്കാർ നടപ്പാക്കിയ പദ്ധതിയാണത്. അത് ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്ന് ചിന്ത ജെറോം പറഞ്ഞു. മന്ത്രി ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ലെന്ന് പികെ ശ്രീമതി പ്രിതകരിച്ചു. സൗജന്യ യാത്രയെ താനടക്കം സ്വാഗതം ചെയ്തിരുന്നു. മന്ത്രി പ്രതികരണം തിരുത്തണമെന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു.

Advertisement

Related News