10 ദിവസത്തിനിടെ കുറഞ്ഞത് 7920 രൂപ! തിരിച്ചു കയറുകയാണോ ഇനി വില?

Advertisement
Featured Image

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ദിവസങ്ങളായി കേരളത്തിലെ സ്വർണ വില ഇടിവിൽ തുടരുകയായിരുന്നു. എന്നാൽ ഇന്ന്, 22 കാരറ്റ് ഗ്രാമിന് 135 രൂപ വർധിച്ച് ഗ്രാമിന് 11,600 ഉം പവന് 92,800 രൂപയുമായി വില. നവംബർ 21, 22 ദിവസങ്ങളിൽ ഈയടുത്തകാലത്തെ ഏറ്റവും വിലയിടിവിൽ എത്തിയിരുന്നു സ്വർണ വില. പവന് 91,720 രൂപയിലായിരുന്നു അന്ന് വ്യാപാരം നടന്നിരുന്നത്. അതേ സമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്. എന്നാൽ ഈ വർധനയെ സ്വർണവിപണിയുടെ തിരിച്ചുവരവായി വിലയിരുത്താനായിട്ടില്ലെന്നും തുടർച്ചയായ വിലയിടിവിന് ശേഷമുള്ള താൽക്കാലിക തിരുത്തലായാണ് ഇപ്പോൾ കാണേണ്ടതെന്നും കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറയുന്നു. സംസ്ഥാനത്ത് വെളളി വിലയും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് വെള്ളി ഗ്രാമിന് 175 രൂപയിലും 10 ഗ്രാമിന് 1,750 രൂപയിലും വ്യാപാരം നടക്കുന്നു.

Advertisement

Related News