തരിയോട്: AI & Robotics Initiative for School Education (ARISE) പദ്ധതിയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. KITE നൽകിയ Advanced Robotics Kit ഉപയോഗിച്ച് വിദ്യാർത്ഥികൾ നിർമിച്ച സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക് ചടങ്ങിൽ അവതരിപ്പിച്ചു.
കുട്ടികളുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തി റോബോട്ടിക് സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരിക്കൽ ഒരു മണിക്കൂർ പരിശീലനം നൽകും.
എച്എം ഉഷ,SITC ദിലീപ് കുമാർ, SRG കൺവീനർ സത്യൻ ,അൻഷാദ്, ലേഖ , KITE മെന്റർമാരായ ജിനി , ശ്രീജ എന്നിവർ സംസാരിച്ചു.

