ക്ഷീര വികസനവകുപ്പ് വാര്‍ഷിക പദ്ധതി തീറ്റപ്പുല്‍ വികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്ക് ഓരോ ഡയറി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. പത്ത് മാസത്തേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് ലഭിക്കും. 18 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള പത്താംതരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. ഡെയറി പ്രമോട്ടര്‍മാരായി മുമ്പ് സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിലെ താമസക്കാരായിരിക്കണം. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയിട്ടുള്ള അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 14 ന് വൈകീട്ട് 3 ന് മുമ്പായി ബ്ലോക്ക് തല യൂണിറ്റ് ഓ ഫീസില്‍ സമര്‍പ്പിക്കണം. അപൂര്‍ണ്ണവും വൈകി കിട്ടുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. യോഗ്യത, പ്രായം, വാസസ്ഥലം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം. ജൂണ്‍ 19 ന് രാവിലെ 10 മുതല്‍ 12 വരെ സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ 04936 202093

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്