മാനന്തവാടി:
ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജമാൽ സഅദി പള്ളിക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
യുവതയുടെ സേവന ഭൂപടം എത്ര വിശാലമാണെന്ന് കർമം കൊണ്ട് അടയാളപ്പെടുത്തിയ പ്രസ്ഥാനമാണ് എസ്.വൈ.എസ്സെന്നും
സർഗാത്മക യൗവനത്തെ രാജ്യത്തിന്റെ മതനിരപേക്ഷ സങ്കൽപങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കുമൊപ്പം മാതൃകപരമായി അണിനിരത്തുവാൻ എസ്.വൈ.എസിന് സാധിച്ചിട്ടുണ്ടെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
ഹാരിസ് സഖാഫി, സിറാജ് സുൽത്താനി, മുഹമ്മദ് റാഫി കെ.കെ,ഷമീർ അമാനി കെ തുടങ്ങിയവർ പ്രസംഗിച്ചു.

റിവേഴ്സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്