ഒടുക്കത്തെ അഭിനയം, പിന്നിൽ വൻ അപകടം നടന്നിട്ടും അറിഞ്ഞില്ല, വൈറലായി വീഡിയോ

റീലുകൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഇന്ന് മിക്ക ആളുകളുടെയും ദിനചര്യയുടെ ഭാഗമാണ്. നൃത്തം, കോമിക്‌സ്, എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ക്ലിപ്പുകൾ ഇത്തരത്തിൽ സൃഷ്ടിക്കപ്പെടാറുണ്ട്. അവയിൽ പലതും രസകരമാണ് താനും. എന്നാൽ, ചുരുക്കം ചില സന്ദർഭങ്ങളിൽ എങ്കിലും ഇത്തരത്തിൽ റീലുകൾ സൃഷ്ടിക്കപ്പെടാനുള്ള ശ്രമങ്ങൾ വലിയ ദുരന്തങ്ങളായി മാറാറുണ്ട്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു യുവാവും യുവതിയും നൃത്തം ചെയ്യുന്ന റീൽ വൈറലായി. യഥാർത്ഥത്തിൽ ഈ റീൽ വൈറൽ ആയത് അവരുടെ നൃത്തത്തിന്റെ പ്രത്യേകതകൊണ്ട് ആയിരുന്നില്ല. മറിച്ച് അവരുടെ പിന്നിൽ നടന്ന ഒരു വലിയ അപകടം അവർ കാണാതെ പോയത് കൊണ്ടായിരുന്നു.

സംഭവം ഇങ്ങനെയാണ്: ഓ ലാൽ ദുപ്പട്ടെ വാലി എന്ന പാട്ടിന് ഒരു ആൺകുട്ടിയും പെൺകുട്ടിയും നൃത്തം ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കം. പടിക്കെട്ടുകൾ നിറഞ്ഞ ഒരു സ്ഥലത്താണ് ഈ വീഡിയോ ചിത്രീകരണം നടക്കുന്നത്. പെട്ടെന്ന് പശ്ചാത്തലത്തിൽ നടക്കുന്ന മറ്റൊരു സംഭവത്തിലേക്ക് നമ്മുടെ ശ്രദ്ധ പതിയും. അവർക്ക് പിറകിലായി നിന്നിരുന്ന മറ്റൊരു യുവാവും യുവതിയും സമാനമായ രീതിയിൽ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനായി ആ യുവാവ് യുവതിയെ എടുത്തുയർത്തി വട്ടം കറക്കുന്നു. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ യുവാവിന്റെ കൈയിൽ നിന്നും യുവതി നിലത്തോട്ട് വീഴുകയും പടിക്കെട്ടുകളിലൂടെ ഉരുണ്ട് താഴേക്ക് എത്തുകയും ചെയ്യുന്നു. ഇത് കണ്ട് സമീപത്തുണ്ടായിരുന്നവർ ആ യുവതിയെ രക്ഷിക്കാനായി ഓടിയെത്തുന്നത് കാണാം.👇
https://x.com/djaywalebabu/status/1798374582308716854
എന്നാൽ, ഒ ലാൽ ദുപ്പട്ടെ വാലി എന്ന ട്രാക്കിൽ നൃത്തം ചെയ്യുന്നവരാകട്ടെ തങ്ങൾക്ക് പിന്നിൽ നടക്കുന്നതൊന്നും അറിയാതെ നൃത്തം ചെയ്യുന്നത് തുടരുന്നതാണ് വീഡിയോയിൽ. ജൂൺ 5 -ന് ഷെയർ ചെയ്ത, ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 9 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ക്ലിപ്പിനോട് രസകരമായ പ്രതികരണങ്ങളാണ് നടത്തിയത്. “ഈ ദമ്പതികളുടെ ആത്മവിശ്വാസവും അചഞ്ചലമായ മനോഭാവവും എൻ്റെ ഹൃദയം / വൃക്ക / ശ്വാസകോശം / അഡ്രീനൽ / ആമാശയം / കുടൽ / പെരിറ്റോണിയം എന്നിവയെ കീഴടക്കി എന്നായിരുന്നു അതിലൊരാളുടെ കമന്റ്.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും ബിരിയാണിയും

വൈത്തിരി: സ്കൂൾ ഇലക്ഷനിൽ താരമായി മന്തിയും,ബിരിയാണിയും. വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുതിയ ഉച്ചഭക്ഷണ മെനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചിഹ്നങ്ങളായി മന്തിയും, ചിക്കൻ ബിരിയാണിയും, വെജിറ്റബിൾ ബിരിയാണിയും,മുട്ട ബിരിയാണിയും.

റീ ടെന്‍ഡര്‍ ക്ഷണിച്ചു.

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്കൂളിൽ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 22ന് വൈകുന്നേരം നാലിനകം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.