പെർമിറ്റില്ലാതെ ഹജ്ജിന് പോകുന്നത് പാപമാണെന്ന് സൗദി ഗ്രാൻറ് മുഫ്തി

Home Gulfറിയാദ്: പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യുന്നത് പാപമാണെന്നും അനുമതിയില്ലാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ലെന്നും സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിത കൗൺസിൽ അധ്യക്ഷനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ്. ഹജ്ജ് സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ എല്ലാ തീർഥാടകരോടും ആഹ്വാനം ചെയ്തു. ഹജ്ജ് പെർമിറ്റ് നേടുക, ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുക എന്നിവ ഇതിൽ പ്രധാനമാണെന്നും ഗ്രാൻറ് മുഫ്തി കൂട്ടിച്ചേർത്തു.

പെർമിറ്റ് നേടുകയെന്നത് ശരീഅ വ്യവസ്ഥയുടെ ഭാഗമാണ്. നന്മകൾ സംരക്ഷിക്കുകയും തിന്മകൾ തടയലുമാണത്. തീർഥാടകരുടെ സ്വീകരണം സുഗമമാക്കാനും ക്രമീകരിക്കാനും അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാനും ആചാരങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കാനുമാണ് ഈ നിയന്ത്രണങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ഗ്രാൻറ് മുഫ്തി വിശദീകരിച്ചു.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇരുഹറമുകളിലെത്തുന്നവരെയും സേവിക്കുക എന്ന ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ശ്രമങ്ങൾ നടത്തുന്നതിനും പണം ചെലവഴിക്കുന്നതിനും ഭരണകൂടം ഒരു അവസരവും നഷ്ടപ്പെടുത്തുന്നില്ലെന്നും യാതൊരു അലംഭാവവും കാണിക്കുന്നില്ലെന്നും ഗ്രാൻറ് മുഫ്തി പറഞ്ഞു. ഹജ്ജിെൻറ എണ്ണപ്പെട്ട ദിവസങ്ങൾ പ്രാർഥനകളിലും ആരാധനകളിലും ഉപയോഗപ്പെടുത്തി ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കണമെന്നും തീർഥാടകരോട് ഗ്രാൻറ് മുഫ്തി ആവശ്യപ്പെട്ടു.

ചിരട്ടയ്ക്കും ‘ശുക്രദശ’: കിലോയ്ക്ക് 30 രൂപ വരെ!

തിരുവനന്തപുരം : തേങ്ങ,കൊപ്ര വിലയിലെ ഇടിയുമ്പോഴും ചിരട്ടയ്ക്ക് വൻ മാർക്കറ്റ്. പച്ചത്തേങ്ങ വില എണ്‍പത്തിരണ്ടില്‍ നിന്നും അറുപതും അൻപത്തിയഞ്ചും രൂപയിലേക്ക് ഇടിയുമ്പോഴും ഒരു കിലോ ചിരട്ടയ്ക്ക് 25 മുതല്‍ മുപ്പതു രൂപ വരെയാണ് ലഭിക്കുന്നത്.കിലോയ്ക്ക്

ലാബ് അസിസ്റ്റന്റ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് താൽക്കാലിക ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. വിഎച്ച്എസ്എസി, എം എൽ ടിയാണ് യോഗ്യത. ഉദ്യോഗാർഥികൾ രേഖകളുടെ അസലുമായി ഫെബ്രുവരി 25 രാവിലെ 11 ന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ

റേഷന്‍ കാര്‍ഡ് തരം മാറ്റാം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണത്തിന്റെ സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍ ലിസ്റ്റിലുള്‍പ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അക്ഷയ

അക്ഷയ സംരംഭകരുടെ തിരഞ്ഞെടുപ്പ്: ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതിയിലേക്ക്, ജില്ലയിലെ 79 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിൽ 63 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 13 ലൊക്കേഷനിലേക്കും, പട്ടികവർഗ്ഗ വിഭാഗത്തിലേക്ക്  3 ലൊക്കേഷനിലേക്കുമാണ് നിയമനം

വയനാട് എഞ്ചിനീയറിംഗ് കോളേജ് തിരിച്ചു പിടിച്ചു യു ഡി എസ് എഫ് സഖ്യം

മാനന്തവാടി ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ യുഡിഎസ്എഫ് സഖ്യത്തിന് തിളക്കമാർന്ന വിജയം നീണ്ട 18 വർഷമായി യുഡിഎസ്എഫ് അധികാരത്തിൽ ഉണ്ടായിരുന്ന കോളേജ് കഴിഞ്ഞ വർഷമാണ് യു.ഡി. എസ്.എഫിന് നഷ്ടമായത് എന്നാൽ ഈ വർഷം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ യൂക്കാലി കവല, മൂന്നാനക്കുഴി, വാളവയൽ, വട്ടത്താനി, പാപ്ലശ്ശേരി, മാരമല, തൊപ്പിപ്പാറ, ഞാറ്റാടി പ്രദേശനങ്ങളിൽ നാളെ (ഫെബ്രുവരി 22) രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.