ഒടുക്കത്തെ അഭിനയം, പിന്നിൽ വൻ അപകടം നടന്നിട്ടും അറിഞ്ഞില്ല, വൈറലായി വീഡിയോ

റീലുകൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഇന്ന് മിക്ക ആളുകളുടെയും ദിനചര്യയുടെ ഭാഗമാണ്. നൃത്തം, കോമിക്‌സ്, എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ക്ലിപ്പുകൾ ഇത്തരത്തിൽ സൃഷ്ടിക്കപ്പെടാറുണ്ട്. അവയിൽ പലതും രസകരമാണ് താനും. എന്നാൽ, ചുരുക്കം ചില സന്ദർഭങ്ങളിൽ എങ്കിലും ഇത്തരത്തിൽ റീലുകൾ സൃഷ്ടിക്കപ്പെടാനുള്ള ശ്രമങ്ങൾ വലിയ ദുരന്തങ്ങളായി മാറാറുണ്ട്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു യുവാവും യുവതിയും നൃത്തം ചെയ്യുന്ന റീൽ വൈറലായി. യഥാർത്ഥത്തിൽ ഈ റീൽ വൈറൽ ആയത് അവരുടെ നൃത്തത്തിന്റെ പ്രത്യേകതകൊണ്ട് ആയിരുന്നില്ല. മറിച്ച് അവരുടെ പിന്നിൽ നടന്ന ഒരു വലിയ അപകടം അവർ കാണാതെ പോയത് കൊണ്ടായിരുന്നു.

സംഭവം ഇങ്ങനെയാണ്: ഓ ലാൽ ദുപ്പട്ടെ വാലി എന്ന പാട്ടിന് ഒരു ആൺകുട്ടിയും പെൺകുട്ടിയും നൃത്തം ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കം. പടിക്കെട്ടുകൾ നിറഞ്ഞ ഒരു സ്ഥലത്താണ് ഈ വീഡിയോ ചിത്രീകരണം നടക്കുന്നത്. പെട്ടെന്ന് പശ്ചാത്തലത്തിൽ നടക്കുന്ന മറ്റൊരു സംഭവത്തിലേക്ക് നമ്മുടെ ശ്രദ്ധ പതിയും. അവർക്ക് പിറകിലായി നിന്നിരുന്ന മറ്റൊരു യുവാവും യുവതിയും സമാനമായ രീതിയിൽ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനായി ആ യുവാവ് യുവതിയെ എടുത്തുയർത്തി വട്ടം കറക്കുന്നു. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ യുവാവിന്റെ കൈയിൽ നിന്നും യുവതി നിലത്തോട്ട് വീഴുകയും പടിക്കെട്ടുകളിലൂടെ ഉരുണ്ട് താഴേക്ക് എത്തുകയും ചെയ്യുന്നു. ഇത് കണ്ട് സമീപത്തുണ്ടായിരുന്നവർ ആ യുവതിയെ രക്ഷിക്കാനായി ഓടിയെത്തുന്നത് കാണാം.👇
https://x.com/djaywalebabu/status/1798374582308716854
എന്നാൽ, ഒ ലാൽ ദുപ്പട്ടെ വാലി എന്ന ട്രാക്കിൽ നൃത്തം ചെയ്യുന്നവരാകട്ടെ തങ്ങൾക്ക് പിന്നിൽ നടക്കുന്നതൊന്നും അറിയാതെ നൃത്തം ചെയ്യുന്നത് തുടരുന്നതാണ് വീഡിയോയിൽ. ജൂൺ 5 -ന് ഷെയർ ചെയ്ത, ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 9 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ക്ലിപ്പിനോട് രസകരമായ പ്രതികരണങ്ങളാണ് നടത്തിയത്. “ഈ ദമ്പതികളുടെ ആത്മവിശ്വാസവും അചഞ്ചലമായ മനോഭാവവും എൻ്റെ ഹൃദയം / വൃക്ക / ശ്വാസകോശം / അഡ്രീനൽ / ആമാശയം / കുടൽ / പെരിറ്റോണിയം എന്നിവയെ കീഴടക്കി എന്നായിരുന്നു അതിലൊരാളുടെ കമന്റ്.

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.

കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഗാന്ധി ജയന്തി ദിനത്തിൽ വയനാടിന് കൂടുതൽ ജനസേവന സംരഭങ്ങൾ സമർപ്പിച്ച് പീസ് വില്ലേജ്

പിണങ്ങോട് : ജീവകാരുണ്യ ജനസേവന രംഗത്ത് വയനാടിന് പുതിയ പ്രതീക്ഷകൾ നൽകി പീസ് വില്ലേജിൻ്റെ ക്ലിനിക്കൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. പീസ് വില്ലേജ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ബാലിയിൽ മുഹമ്മദ് ഹാജി ക്ലിനിക്കൽ

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കല്‍പ്പറ്റ: ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കുക, നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക, നിക്ഷേപകരില്‍ പലരും ആത്മഹത്യയുടെ മുനമ്പിലാകുന്നതിനു കാരണക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ്

പെരുവക മുത്തപ്പൻ മടപ്പുരയിൽ വിജയദശമി ആഘോഷിച്ചു.

മാനന്തവാടി:മാനന്തവാടി പെരുവക ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ, വിദ്യാരംഭം എന്നിവ സംഘടിപ്പിച്ചു. വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകൾക്ക്

പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിൽ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടിൽ ടൗണിൽ വച്ച് പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി. മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത

വിജയദശമി ആഘോഷിച്ചു.

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കുരുന്നുകൾ വിജയദശമി നാളിൽ വിദ്യാരംഭം കുറിച്ചു. അരിങ്ങോട്ടില്ലത്ത് രാമചന്ദ്രൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് എഴുത്തിനിരുത്ത് ചടങ്ങിന് തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ, നമ്പൂതിരി. കീഴ്ശാന്തി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.