കർണാടകയിൽ നിന്നും കഞ്ചാവ് വാങ്ങി വില്പനയ് ക്കായി കടത്തിക്കൊണ്ടുപോകുന്നതിനിടെ മധ്യവയ സ്കൻ പോലീസ് പിടിയിലായി. പടിഞ്ഞാറത്തറ തെങ്ങും മുണ്ട പുത്തൻപുര വീട്ടിൽ മുഹമ്മദ് (46)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് ചേർന്ന് പിടി കൂടിയത്. ഇയാളിൽ നിന്നും 750 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കർണാടകയിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങിയ ശേഷം വൈകുന്നേരത്തോടെ പുല്പള്ളിയിലെത്തയ മുഹമ്മദ് ബസ് സ്റ്റാൻഡിൽ നിന്നും മാനന്തവാടിയിലേക്ക് ബസ് കയറിയതായിരുന്നു. എന്നാൽ പോലീസ് പിന്തുടരുന്നുണ്ടെന്ന സംശയത്തെ തുടർന്ന് തൊട്ടുത്ത സ്റ്റോപ്പായ അനശ്വര ജങ്ഷനിലിറങ്ങി, മുന്നോട്ട് നടന്നുപോകുന്നതിനിടെ പഴയ ജോസ് തിയേറ്ററിന് സമീപത്തുവെച്ച് എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങൾ ഇയാളെ പിടികൂടുകയായിരുന്നു. വസ്ത്രത്തിനുള്ളിൽ, അരയിൽ രണ്ട് പൊതികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്തിയിരുന്നത്. തുടർനടപടികൾക്കായി പ്രതിയെ പുൽപ്പള്ളി പോലീസിന് കൈമാറി.