മാനന്തവാടി താലൂക്കില്‍ എടവക വില്ലേജിലെ ബ്ലോക്ക് -34 റീസര്‍വെ നമ്പര്‍ 342/2 ല്‍ ബ്രാന്‍ അസു എന്നവരില്‍ നിന്നും ഏറ്റെടുത്ത മിച്ചഭൂമിയില്‍ 0.0405 ഹെക്ടര്‍ ഭൂമി ഭൂപതിവ് ചട്ട പ്രകാരം അമ്മിണി കളരിക്കല്‍ എന്നവര്‍ക്ക് പതിച്ചു നല്‍കുകയും ഭൂമി ക്രമവിരുദ്ധമായി കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. പതിവ്കാരിയോ അവകാശികളോ ഭൂമി കൈവശം വെച്ചിരിക്കാത്തതിനാലും ഭൂമി അന്യകൈവശമായതിനാലും 1970 ലെ ഭൂപരിഷ്‌കരണ (സീലിങ്ങ്) ചട്ടം 29(8) പ്രകാരം ഭൂമി പതിച്ച് നല്‍കിയ നടപടി റദ്ദ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം ജില്ലാ കളക്ടര്‍ മുമ്പാകെ അറിയിക്കണം. നിശ്ചിത സമയ പരിധിക്കകം ആക്ഷേപങ്ങള്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ യാതൊന്നും ബോധിപ്പിക്കാനില്ലാത്ത പക്ഷം ഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി