വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ട്രൈബല്‍, മെഡിസെപ്പ് പദ്ധതികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത സി.ടി, എം.ആര്‍.ഐ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ജൂണ്‍ 26 ന് ഉച്ചയ്ക്ക് രണ്ടിനകം സൂപ്രണ്ട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 04936- 256229

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.
കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.







