പനമരം: വായന ദിനത്തോട് അനുബന്ധിച്ച് പനമരം ഗവ.ഹയർസെക്ക ണ്ടറി സ്‌കൂളിൽ ‘പുസ്‌തകത്തൊട്ടിൽ ‘ ഒരുക്കി ‘നങ്ക മനെ’ ഗോത്ര ക്ലബ്ബ്. നല്ല വായന, നല്ല ചിന്ത, നല്ല പ്രവർത്തി, നല്ല സമൂഹം എന്ന സന്ദേശം ഉയർത്തി സ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ് ഷീജ ജെയിംസ് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ക്ലബ്ബ് കൺവീനർമാരായ സജിമോൻ, ബേബി ജോസഫ്, അധ്യാപകരായ ജോൺ ചാക്കോ,ബിൻസി, സഹദുള്ള എന്നിവർ സംസാരിച്ചു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ