ലോക അരിവാൾ രോഗ ദിനം, ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ചെന്നലോട്: ലോക അരിവാൾ രോഗ ദിനത്തോടനുബന്ധിച്ച് ട്രൈബൽ വകുപ്പ്, ആരോഗ്യവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് ശാന്തിനഗർ കോളനിയിൽ വെച്ച് ബോധവൽക്കരണ സെമിനാറും സ്ക്രീനിങ് ക്യാമ്പും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് സേനൻ അധ്യക്ഷത വഹിച്ചു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി കെ ഗണേഷ് കുമാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.

അരിവാൾ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയും അവർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും ജനകീയ ഇടപെടൽ വഴി ആശ്വാസ നടപടികൾ സ്വീകരിക്കും. ഇത്തരം കുടുംബങ്ങൾക്ക് വിവിധ വകുപ്പുകളിൽ നിന്നുള്ള അനുകൂലങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വേണ്ടി കൂട്ടായ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. എം പ്രജുഷ, രാഗിൻ മരിയ, ആശാവർക്കർ ലിസി എബി, ചന്ദ്രൻ ശാന്തിനഗർ, ഉണ്ണിമായ ശിവദാസൻ, നിഷ ബാലകൃഷ്ണൻ, കെ ഉഷ തുടങ്ങിയവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി ചാർലി സ്വാഗതവും ട്രൈബൽ പ്രമോട്ടർ ധനിഷ നന്ദിയും പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, ട്രൈബൽ പ്രമോട്ടർമാർ, കുടുംബശ്രീ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.

ചില രോഗങ്ങളുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കണം

ഉയര്‍ന്ന പ്രോട്ടീനും അവശ്യ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം കൊണ്ട് സമ്പന്നമാണ് മുട്ട. മുട്ടയുടെ വെള്ള കുറഞ്ഞ കലോറിയ്ക്കും പ്രോട്ടീനും പേരുകേട്ടതും മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ഡി, എ, ഇ, ബി 12, കോളിന്‍,

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? ഈ സൂചനകളെ അവഗണിക്കരുത്

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? ഈ സൂചനകളെ അവഗണിക്കരുത് വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലമുള്ള സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്ഷീണം വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. കൈ- കാലു മരവിപ്പ്

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായർ ഉള്‍പ്പെടെ വരുന്ന മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.