മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ഗ്രാമീണ ഉപജീവന പദ്ധതിയുടെ ഭാഗമായി വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭാ പരിധിയിലെ ചെറുകിട കാപ്പി -കുരുമുളക് കര്‍ഷകര്‍ക്ക് സൗജന്യമായി കാര്‍ഷികോപകരണങ്ങള്‍, തൈകള്‍ വിതരണം ചെയ്തു. കാപ്പി, കുരുമുളക്, ചെറുനാരകം, അവക്കാഡോ, കൊടം പുളി, സപ്പോട്ട, നെല്ലി തൈകളും കത്തി, തൂമ്പ, കൊട്ട കാര്‍ഷികോപകരണങ്ങളുമാണ് വിതരണം ചെയ്തത്. മാനന്തവാടി നഗരസഭാ ക്ഷേമകാര്യാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കീസ്റ്റോണ്‍ ഫൗഡേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പുതിയിടം കുരുമുളക് സമിതി കണ്‍വീനര്‍ കെ സുരേന്ദ്രന്‍, കീസ്റ്റോണ്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.ജി രാമചന്ദ്രന്‍, പി.ബി സനീഷ്, ടി.കെ ബിജിഷ്ണ, എ അയൂബ് എന്നിവര്‍ പങ്കെടുത്തു.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി