കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ മലയാള ഭാഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വായനാദിനാചരണവും സാഹിത്യ വേദി ഉദ്ഘാടനവും സംഘടിപ്പിച്ചു. വായനയുടെ സാംസ്ക്കാരിക പ്രാധാന്യം ഉന്നയിച്ച് ‘കവിത: എഴുത്തും ,വായനയും ‘ എന്ന വിഷയത്തില്‍ കവയിത്രിയും മാനന്തവാടി ഗവ.കോളേജ് അധ്യാപികയുമായ ആതിര എം.എസ് സംസാരിച്ചു. സാഹിത്യവേദി ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സുബിന് പി ജോസഫ് നിര്‍വ്വഹിച്ചു. മലയാള വിഭാഗം മേധാവി ഡോ.സിനു മോള് തോമസ് അധ്യക്ഷയായ പരിപാടിയില്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.രാജിമോള്‍ എം.എസ്, മലയാളവിഭാഗം അധ്യാപകന് വിനോദ് തോമസ്, പിങ്കു ബൗസാലി, നിരഞ്ജ് കെ ഇന്ദിരന് എന്നിവര്‍ സംസാരിച്ചു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







