പടിഞ്ഞാറത്തറ :
പുതുശ്ശേരി വിവേകോദയം എൽ പി സ്കൂളിൽ വായന ദിനം ആചരിച്ചു.
പ്രധാന അധ്യാപിക രശ്മി ടീച്ചർ അധ്യക്ഷയായ പരിപാടിയിൽ പി.ടി.എപ്രസിഡൻ്റ് ഷമീർ കടവണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു.സീനിയർ അധ്യാപിക ബിന്ദു മോൾ കെ ആശംസാ പ്രസംഗം നടത്തി. ഉണ്ണിക്കുട്ടൻ്റെ ലോകം എന്ന കൃതിയുടെ പുസ്തകാസ്വാദനം അധ്യാപികയായ ദിൽന ജോയി അവതരിപ്പിച്ചു. SRG കൺവീനർ മൊയ്ദു ഇ എ സ്വാഗതം പറഞ്ഞ പരിപാടിയ്ക്ക് സ്റ്റാഫ് സെക്രട്ടറി റോസ OJ നന്ദിയർപ്പിച്ചു. തുടർന്ന് പുസ്തക പ്രദർശനം നടത്തി.

ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്‌തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി