സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, പൂതാടി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, ചീങ്ങേരി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് നിയമന കൂടിക്കാഴ്ച നടത്തുന്നു. പ്ലസ്ടു, ഡാറ്റ എന്‍ട്രി (ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് )കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ താമസിക്കുന്ന 18-30 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാരായ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന യോഗ്യത, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ടൈപ്പറൈറ്റിങ് പാസായവര്‍ക്കും മുന്‍ഗണന. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, വരുമാനം, യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ 21 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ -04936-221074

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ