ബംഗളൂരു: ലൈംഗിക ബന്ധം നിരസിച്ചതിനെ തുടര്‍ന്ന് 37കാരിയായ അമ്മായിയെ കൊലപ്പെടുത്തിയ കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പിടിയില്‍. ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി നഗരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 37 കാരിയായ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച യുവതിയുടെ വീട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി യുവതി ഉറങ്ങുമ്ബോള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഉണര്‍ന്ന യുവതി കുട്ടിയെ എതിര്‍ക്കുകയും ശകാരിക്കുകയും ചെയ്തു. കുട്ടിയുടെ മാതൃസഹോദരിയാണ് കൊല്ലപ്പെട്ട യുവതി. തന്റെ പ്രവൃത്തി അമ്മായി മറ്റുള്ളവരോട് പറയുമെന്ന് ഭയന്ന് വീണ്ടും ഉറങ്ങാന്‍ കിടന്ന അമ്മായിയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
കൊലപ്പെടുത്തിയ ശേഷം യുവതി ഹൃദയാഘാതം വന്ന് മരിച്ചെന്ന് കുട്ടി പിതാവിനെ അറിയിച്ചു. എന്നാല്‍ യുവതിയുടെ മൃതദേഹം കണ്ടത് മുതല്‍ പോലീസിന് വിദ്യാര്‍ത്ഥിയെ സംശയമുണ്ടായിരുന്നു. പ്രതിയുടെ മുതുകില്‍ പോറലുള്ളതായി പിതാവും പോലീസില്‍ അറിയിച്ചിരുന്നു.പോലീസ് ചോദ്യം ചെയ്തതോടെയാണ് തന്റെ അമ്മായിയെ ശ്വാസം മുട്ടിക്കാന്‍ തലയിണ ഉപയോഗിച്ചതായി കുട്ടി സമ്മതിച്ചത്. രക്ഷപ്പെടാനായി തന്നെ തള്ളിയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോറലുകള്‍ സംഭവിച്ചതെന്നും പ്രതി പറഞ്ഞു.