പെൻഷൻ മസ്റ്ററിങ്;ഏഴ് ലക്ഷത്തോളം പേര്‍ പുറത്ത്

സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത് 43,77,057 ഗുണഭോക്താക്കള്‍ക്കാണ് മസ്റ്ററിങ് പൂർത്തീകരിക്കാൻ സാധിച്ചത്. തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകള്‍കൊണ്ടാണ് ആനുകൂല്യമുള്ള 85 ശതമാനത്തിലേറെ പേരും ഇത്തവണ മസ്റ്ററിങ് പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്തുകളിലെ 41,02,648 ഗുണഭോക്താക്കളില്‍ 35,47,833 പേർ മസ്റ്ററിങ് പൂർത്തിയാക്കി 86.48 ശതമാനത്തിലെത്തി. ആദ്യമായാണ് ഇത്രയും ശതമാനം മസ്റ്ററിങ് നടത്തുന്നത്. 6,06,443 മുനിസിപ്പാലിറ്റി ഗുണഭോക്താക്കളില്‍ 5,17,627 പേർ മസ്റ്ററിങ് നടത്തി 85.35 ശതമാനത്തിലെത്തിച്ചു. 3,44,960 കോർപറേഷൻ ഗുണഭോക്താക്കളില്‍ 2,95,182 പേരും മസ്റ്ററിങ് നടത്തിയതോടെ ശതമാനം 85.57 ശതമാനത്തിലെത്തി. 13,80,361 ഗുണഭോക്താക്കളുള്ള ക്ഷേമബോർഡില്‍ 10,01,458 പേരും മസ്റ്ററിങ് നടത്തി. 72.55 ശതമാനം മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ ഇ-മസ്റ്ററിങ്ങിന് സാധിക്കാത്തവർ 22,347 പേരാണ്. ഇതില്‍ 13,508 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവരാണ്. മുനിസിപ്പാലിറ്റികളില്‍ 4219 പേർക്കാണ് ഇ-മസ്റ്ററിങ്ങിന് സാധിക്കാത്തത്. അതില്‍ 1994 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ട്. കോർപറേഷനില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഏറെ പേർ മസ്റ്ററിങ് നടത്തി. 1256 പേർക്ക് മാത്രമാണ് മസ്റ്ററിങ് ചെയ്യാൻ കഴിയാതിരുന്നത്. ഇതില്‍ 913 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവരാണ്. ക്ഷേമബോർഡില്‍ 5853 പേർക്ക് മസ്റ്ററിങ്ങിന് സാധിച്ചിട്ടില്ല. 815 പേർ ഒഴിച്ച്‌ മറ്റുള്ളവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേർ മസ്റ്ററിങ് പൂർത്തീകരിച്ചത് 461296 പേർ. മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത് 76619 പേരാണ്. തിരുവനന്തപുരത്ത് 4,54,725 പേർ മസ്റ്ററിങ് പൂർത്തീകരിച്ചിട്ടുണ്ട്. 64,636 പേർ മസ്റ്ററിങ് നടത്താനുണ്ട്. വാർധക്യകാല പെൻഷനിലാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളുള്ളത്. 29,20,731 പേരില്‍ 25,20,355 പേർ മസ്റ്ററിങ് നടത്തിയിട്ടുണ്ട്.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും

‘വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്’; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രി ആരാകണമെന്നുള്ള ചര്‍ച്ചകളിലും വിവാദങ്ങളിലും പ്രതികരിച്ച് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ലെന്നും വേണ്ട സമയത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘനൃത്തമാണ്

രോമാഞ്ചത്തിന് പിന്നിലെ രഹസ്യം എന്താണെന്നറിയണോ?

നല്ല തണുപ്പുണ്ടാകുമ്പോള്‍, സന്തോഷം തോന്നുമ്പോള്‍, ഭയം തോന്നുമ്പോള്‍ ചിലപ്പോള്‍ ഇഷ്ടമുളള ഒരു പാട്ട് കേള്‍ക്കുമ്പോഴൊക്കെ രോമാഞ്ചമുണ്ടാകുന്നത് സാധാരണമാണ്. നമ്മുടെയൊക്കെ ശരീരത്തില്‍ സംഭവിക്കുന്ന സൂക്ഷ്മവും സാധാരണവുമായ രോമാഞ്ചമെന്ന പ്രതിഭാസം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് അറിയാം. goosebumps skin

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട്ട് ടൈം

അവധിക്കാല കോഴ്സുകള്‍

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി, ഫിനാന്‍സ്, ബിസിനസ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും അസാപ്പ് ഐ ലൈക് കോഴ്‌സുകളും ലഭ്യമാണ്. ഓപ്പണ്‍ സെസമി ബിഗിന്നേഴ്‌സ്

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.