‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം.
പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്നത്.വൈകുന്നേരങ്ങളിൽ ഖോ-ഖോ, ഫുട്ബോൾ, അത്‌ലറ്റിക്സ് തുടങ്ങിയ കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. കഴിഞ്ഞ വർഷം തുടങ്ങിയ പദ്ധതിയിൽ 200 ഓളം വിദ്യാർത്ഥികളുണ്ട്; ഭൂരിപക്ഷവും ഗോത്ര വിഭാഗത്തിൽ നിന്നുള്ളവർ.

സ്കൂളിലെ മുൻ പ്രധാനധ്യാപകൻ സി എച്ച് സനൂപിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിക്ക് കായിക അധ്യാപകരായ പി വി ബിപിനേഷും കെ എ ദീപയുമാണ് നേതൃത്വം നൽകുന്നത്. വൈകുന്നേരം 3.30 മുതൽ 5 മണി വരെയാണ് കായിക പരിശീലനം.

പദ്ധതി തുടങ്ങിയതിൽപ്പിന്നെ കായിക രംഗത്ത് സംസ്ഥാനതലത്തിൽ തന്നെ നേട്ടങ്ങൾ കൈവരിക്കാൻ വരാമ്പറ്റ ജിഎച്ച്എസിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ വർഷം കേരള ഖോ-ഖോ ടീമിൽ സ്കൂളിൽ നിന്നുള്ള ഒരു ഗോത്ര വിദ്യാർത്ഥി ഇടം നേടി. കഴിഞ്ഞ ആഴ്ച നടന്ന ജില്ലാ അത്‌ലറ്റിക് ജൂനിയർ മീറ്റിൽ പങ്കെടുത്ത എട്ട് ഗോത്ര വിദ്യാർത്ഥികളും മെഡലുകൾ നേടി.

മികവ് തെളിയിച്ച ‘കുട്ടിയും കോലും’ പദ്ധതിയിലെ വിദ്യാർത്ഥികൾക്കായി അഷ്റഫ് പൊന്നാണ്ടി എന്ന വ്യക്തി ഒരു സൈക്കിൾ സ്പോൺസർ ചെയ്‌തു. വയനാട് ഡിഡിഇയും ഡിഇഒയും ചേർന്ന് ഏറ്റുവാങ്ങി.

കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.

കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23

സംസ്ഥാനത്ത് 5 ദിവസം മഴ മുന്നറിയിപ്പ്, 5 ജില്ലകളിൽ മുന്നറിയിപ്പ്; 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത, ഇന്ന് മത്സ്യബന്ധനത്തിന് പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ്

വയോജന കലാമേള

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലാമേള സംഘടിപ്പിച്ചു. കണിയാമ്പറ്റ മുല്ലഹാജി മദ്രസ്സ ഹാളിൽ നടന്ന കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ശാരീരിക മാനസിക ഉല്ലാസം

ടെണ്ടര്‍ ക്ഷണിച്ചു.

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന ആര്‍.എസ്.ബി.വൈ, ആര്‍.ബി.എസ്.കെ, ജെ.എസ്.എസ്.കെ, ആരോഗ്യകിരണം എസ്.ടി, മെഡിസെപ്പ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതും എന്നാൽ ആശുപത്രിയിൽ ലഭ്യമല്ലാതെ വന്നേക്കാവുന്നതുമായ യുഎസ്‍ജി, എംആര്‍ഐ, എക്കോ, ഇഇജി, എൻഡോസ്കോപ്പി തുടങ്ങിയ

ജില്ലാ ക്ഷീര സംഗമത്തിൽ കര്‍ഷകരുടെ ആശയാവതരണം

വയനാട് ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി നാട്ടിലെ ശാസ്ത്രം എന്നപേരിൽ പശുപരിപാലനെത്തുറിച്ചുള്ള കര്‍ഷകരുടെ നൂതന ആശയാവതരണം സംഘടിപ്പിച്ചു. വാകേരി ക്ഷീര സംഘം ഹാളിൽ വെച്ച് നടന്ന ക്ഷീരസംഗമം മിൽമ ഡയറക്ടർ റോസിലി തോമസ് ഉദ്ഘാടനം

വൈദ്യുതി മുടങ്ങും

കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട് സെക്ഷനു കീഴിലെ കമ്പളക്കാട് ടൗൺ, കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര, പറളിക്കുന്ന്, കുമ്പളാട്, കൊഴിഞ്ഞങ്ങാട്, പുവനാരിക്കുന്ന് ഭാഗങ്ങളിൽ (ഒക്ടോബര്‍ 10) നാളെ രാവിലെ 9

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.