കുത്തിയിരിപ്പ് സമരവുമായി അരിവാൾ രോഗിയായ മൂന്നാം ക്ലാസുകാരനും പിതാവും

അരിവാൾ രോഗികളോടുള്ള സർക്കാരിൻ്റെ അവഗണനയ്ക്കെതിരെയായിരുന്നു കലക്ടറേറ്റിനു മുന്നിൽ ഇവർ പ്രതിഷേധം നടത്തിയത്. മാസം 2000 രൂപയാണ് അരിവാൾ രോഗികൾക്ക് സർക്കാർ അനുവദിച്ച പെൻഷൻ തുക.എന്നാൽ കഴിഞ്ഞ എട്ടുവർഷമായി പെൻഷൻ ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ പരാതി. പുൽപ്പള്ളി കല്ലുവയൽ ചോമാടി അനിൽകുമാറും മകനുമാണ് കലക്ടറേറ്റിനു മുന്നിൽ സമരം നടത്തിയത്. എല്ലാവർക്കും പെൻഷൻ കൊടുക്കുമ്പോഴും അരിവാൾ രോഗികളോട് സർക്കാർ തികച്ചും അവഗണനയാണ് കാണിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു.

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകനും ജന്മനാ അരിവാൾ രോഗം ബാധിതനാണ്. അനിൽകുമാറിന് ഭാര്യ രോഗം മൂർച്ഛിച്ച് 5 വർഷം മുമ്പ് മരിച്ചു. പ്രായമുള്ള അമ്മയും രോഗബാധിതനായ മകനും അടങ്ങിയ കുടുംബത്തിന് ഏകാശ്രയം അപസ്മാര രോഗിയായ അനിൽകുമാറിൻ്റെ കൂലിപ്പണിയാണ് കുടുംബവരുമാനം.
വയനാട്ടിൽ ഇരുനൂറിന് മുകളിൽ ഏകദേശം അരുവാൾരോഗികളുണ്ട്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഇവരുടെ കുടുംബത്തിൻ്റെ വോട്ടും ഇത്തവണ നിർണ്ണായകമാകും.

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ജില്ലാതല ബാങ്കിങ് അവലോകന അവലോകനം

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.