മീനങ്ങാടി,: കര്‍ഷകര്‍ക്കായി ജൈവവളം വിതരണം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജൈവവള വിതരണപദ്ധതിക്കാവശ്യമായ ജൈവവളം സ്വയം ഉത്പാദിപ്പിച്ച് കാര്‍ഷിക കര്‍മ്മസേന .ഒഴിഞ്ഞുകിടക്കുന്ന കോഴിഫാം വാടകക്കെടുത്ത് സൂര്യപ്രകാശം ഏല്‍ക്കാതെ ഈര്‍പ്പമുള്ള പ്രതലത്തില്‍ 45 ദിവസംകൊണ്ടാണ് വളം നിര്‍മ്മിച്ചത്.90കിലോ ചാണകത്തിന് 10 കിലോ വേപ്പിന്‍പിണ്ണാക്ക് ഒരു കിലോ ട്രൈക്കോഡെര്‍മ എന്നീ അനുപാതത്തില്‍ 10 ടണ്‍ ജൈവവളമാണ് ആദ്യഘട്ടത്തില്‍ ഉത്പാദിച്ചത്.ട്രൈക്കോഡെര്‍മക്ക് വംശവര്‍ദ്ധനവ് സംഭവിക്കുകയും തന്‍മൂലം കൂടുതല്‍ സമ്പുഷ്ടീകരിക്കപ്പെടുകയും ചെയ്യുന്നു.ഒരു കുരുമുളക് ചെടിക്ക് 3 മുതല്‍ 5 കിലോഗ്രാം വരെ ജൈവവളം ഉപയോഗിച്ചാല്‍ ദ്രുതവാട്ടം മഞ്ഞളിപ്പ് എന്നിവ ഒരു പരിധിവരെ പ്രതിരോധിക്കുവാന്‍ കഴിയും.സാധാരണയായി പഞ്ചായത്തുകള്‍ കെ വി കെ ആര്‍ എ ആര്‍ എസ് മുതലായ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങി നല്‍കുമ്പോള്‍ കിലോയ്ക്ക് പന്ത്രണ്ട് രൂപ അമ്പത് പൈസ ഗുണഭോക്തൃ വിഹിതമായി നല്‍കണമെങ്കില്‍ കര്‍മ്മസേന സ്വയം ഉത്പാദിപ്പിച്ച ജൈവവളത്തിന് ഏഴുരൂപ അമ്പത് പൈസ മാത്രം ഗുണഭോക്തൃ വിഹിതം നല്‍കിയാല്‍ മതിയാകും.പ്രത്യേകം തയ്യറാക്കിയ 25 കിലോ വരുന്ന പോളിത്തീന്‍ ബാഗിലാണ് ജൈവവളം കര്‍ഷകര്‍ക്കായി വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് മൂന്നുലക്ഷം രൂപ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയത്. ജൈവവള വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. വിനയൻ നിർവഹിച്ചു. നാസർ പാലയ്ക്കമൂല ശാന്തി സുനിൽ കൃഷി ഓഫീസർ ജ്യോതി സി ജോർജ് തുടങ്ങിയവർ സംസാരിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ