കൽപ്പറ്റ : വയനാട് പാർലമെന്റിലേക്കുള്ള ഉപതെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്തിയായി പ്രിയങ്ക ഗാന്ധി വരുന്നത് ഇന്ത്യ മുന്നണി നേതൃത്വം നൽകുന്ന പ്രതിപക്ഷ നിരയ്ക്ക് കൂടുതൽ കരുത്തേകുമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെല്ല് ജില്ലാ കമ്മിറ്റി. കൽപ്പറ്റ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ എൻ ഡി അപ്പച്ചൻ ഉദ്ഘടാനം ചെയ്തു. പൊതു പ്രവർത്തനം സംഘടനാ പ്രവർത്തനം മാത്രമല്ല ജീവ കാരുണ്യ പ്രവർത്തന ങ്ങളിലൂടെ താഴെതട്ടിലൂള്ള ആളുകളെ ചേർത്ത് നിർത്താൻ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെല്ലിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കണമെന്നു അദ്ദേഹം ഓർമപ്പെടുത്തി. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെല്ലിന്റെ പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലം ചെയർമാൻമാരും, ജില്ലാ ഭാരവാഹികളും ചുമതലയേറ്റെടുത്തു. ഔട്ട് റീച്ച് സെൽ വയനാട് ജില്ലാ ചെയർമാൻ എബിൻ മുട്ടപ്പള്ളി അധ്യക്ഷനായിരുന്നു.V C വിനീഷ് ജിജോ പൊടിമറ്റം പോൾസൺ കൂവക്കൽബൈജു പുത്തൻപുരയ്ക്കൽ ജിബിൻ മാമ്പള്ളിയിൽ മുനീർ ഗുപ്ത ലിന്റോ കുരിക്കോസ് ജിനീഷ് മൂപ്പനാട് മുനീർ തരുവണ ആൽഫിൻ അമ്പാറയിൽ OT ഉനൈസ് ഷിനു ജോൺ വൈശാഖ് കാട്ടുകുളം എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.