വർഷങ്ങൾ പഴക്കമുള്ള കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന 267 പ്രതികളെ അഞ്ചു മാസത്തിനുള്ളിൽ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ട് വന്ന് വയനാട് പോലീസ്. വിദേശത്തേക്ക് കടന്നു കളഞ്ഞ ആറ് പ്രതികളെ യടക്കമാണ് കൃത്യമായ നടപടികൾ സ്വീകരിച്ച് വയനാട് പോലീസ് പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവി യുടെ നിർദേശ പ്രകാരം ജില്ലാ തലത്തിലും സബ് ഡിവിഷൻ തലത്തിലും പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചും, വിദേശത്തുള്ള പ്രതികളെ പിടികൂടുന്നതിന് ലുക്ക് ഔട്ട് സർക്കുലർ നട പടികൾ സ്വീകരിച്ചും, പ്രതികളുടെ ഫോട്ടോകൾ സംഘടി പ്പിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി വഴി ഷെയർ ഷെയർ ചെയ്തും മറ്റു നൂതന മാർഗ്ഗങ്ങൾ സ്വീകരിച്ചുമാണ് ചുരുങ്ങിയ കാലയള വിനുള്ളിൽ തന്നെ ഇത്രയും പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







