വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിലെ വിദ്യാർത്ഥികൾ പഴശ്ശി ഗ്രന്ഥാലയം സന്ദർശിച്ചു. വായനയുടെ വളർച്ചയും വ്യാപ്തിയും മനസ്സിലാക്കുന്നതിനും സാംസ്കാരിക സ്ഥാപനമെന്ന നിലയിൽ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുമായിരുന്നു ലൈബ്രറി സന്ദർശനം. പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ, ലൈബ്രേറിയൻമാരായ ഷിനോജ് വി.പി. ജിതിൻ എം സി എന്നിവർ പുസ്തക വിതരണം, പുസ്തകങ്ങളിലെ വൈവിധ്യങ്ങൾ എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികളോട് സംവദിച്ചു. അധ്യാപകരായ ജോബിൻ മാസ്റ്റർ, ജിഷ്ണു കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്