ജില്ലയില്‍ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ട്, തസ്തികമാറ്റം, എന്‍സിഎ) (കാറ്റഗറി നമ്പര്‍ 27/2022, 29/2022 …..) തസ്തികകളുടെ തെരഞ്ഞെടുപ്പിന് ജൂണ്‍ 26, 27, 28, ജൂലൈ ഒന്ന് തിയ്യതികളില്‍ രാവിലെ 5.30 മുതല്‍ സെന്റ്മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജൂലൈ ഒന്ന് ഒഴികെയുള്ള തിയതികളിലേത് പ്രതീകൂല കാലാവസ്ഥ മൂലം മാറ്റിവെച്ചതായി പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







