അമ്മായിയമ്മയുമായി സ്വവർഗ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച മരുമകൾക്കെതിരെ ക്രൂര പീഡനം; പരാതിയുമായി യുവതി രംഗത്ത്

അമ്മായി അമ്മയുമായി സ്വവർഗ ലൈംഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിന് ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിനിയാണ് പരാതിനല്‍കിയത്. താനുമായി ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് അമ്മായി അമ്മ നിരന്തം ആവശ്യപ്പെട്ടുവെന്നും നിരസിച്ചപ്പോള്‍ ബ്ലേഡുകൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുതല്‍ ലൈംഗിക താത്പര്യത്തോടെ അമ്മായി അമ്മ സമീപിക്കാറുണ്ടായിരുന്നു എന്നും ആദ്യത്തെ പ്രസവം കഴിഞ്ഞതോടെയാണ് ഇത് തീവ്രമായതെന്നും യുവതി പറയുന്നുണ്ട്. ഇതിന് വഴങ്ങാതായതോടെ ഭർത്താവും പീഡിപ്പിച്ചുതുടങ്ങി. കുട്ടിയുടെ പിതൃത്വത്തെപ്പോലും ചോദ്യംചെയ്തു.

ഇതിന്റെ പേരില്‍ ക്രൂരമായി മർദ്ദിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഒടുവില്‍ അയല്‍വാസികള്‍ ഇടപെട്ടാണ് യുവതിയെ വീട്ടില്‍ തിരികെ പ്രവേശിപ്പിച്ചത്. ഭർത്താവിന്റെ സഹോദിയും തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. യുവതിയെ ഒരു മുറിക്കുള്ളിലാക്കിയശേഷം ധരിക്കാൻ ഒരു വസ്ത്രം മാത്രം നല്‍കി മറ്റുള്ളവയെല്ലാം പിടിച്ചെടുത്തുവെന്നും ഒരുമാസത്തോളം ഒറ്റ വസ്ത്രം ധരിച്ച്‌ കഴിയേണ്ടിവന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

പീഡനം സഹിക്കാനാവാതെ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഒരുമാസം കഴിഞ്ഞപ്പോള്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർപ്പാക്കാം എന്നുപറഞ്ഞ് അമ്മായി അമ്മയും ബന്ധുക്കളും യുവതിയെ ബന്ധപ്പെട്ടു. പക്ഷേ, ഒത്തുതീർപ്പ് ചർച്ചകള്‍ വിജയിച്ചില്ലെന്ന് മാത്രമല്ല സംഘർഷത്തിന്റെ വക്കോളമെത്തുകയും ചെയ്തു. തുടർന്നാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ അറസ്റ്റുചെയ്തോ എന്ന് വ്യക്തമല്ല

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.